Thursday 31 August 2017

ആ സ്വപ്നം............

ഇന്നലെയും ഞാൻ ഞെട്ടിയുണർന്നു.... ആ സ്വപ്നം... ഇപ്പോഴും എന്നെ വിട്ടുപോകാതെ പിൻതുടരുന്നു..... ഒന്നല്ല ഒരുപാട് തവണ.... എന്നും ഞെട്ടിയുണരുമ്പോൾ..ഒരു ചോദ്യം മാത്രം... എന്തിനാണ് നീ അവളെ ഇനിയും സ്നേഹിക്കുന്നത്.....നഷ്ടപെട്ടത് ഒന്നും നിനക്കിനി തിരിച്ച് കിട്ടില്ല... എന്നിട്ടും എന്തിനാണ് ?
ഞാൻ എൻ്റെ  മനസ്സിനോട് തന്നെ ചോദിക്കും.... മൗനമാണ് ഇതുവരെ എനിക്കു കിട്ടിയ ഉത്തരം.......
ഇനി ഞാൻ ആരോട് ചോദിക്കും ? എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ ഒന്നുകൂടി ...............
ഈ സ്വപ്നങ്ങൾക്ക് അവസാനമില്ലേ ? അതോ എൻ്റെ അവസാനം ആണോ എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം 


എന്തിനു നീ എന്റെ ജീവിതത്തിലേക്ക് വന്നു.....ക്ഷണിച്ചെത്തിയ അഥിതി ആയിരുന്നില്ല നീ..... ഞാൻ വിളിക്കാതെ വന്ന അപരിചിതയും ആയിരുന്നില്ല നീ...............  പിന്നെ... പിന്നെ.... ആരായിരുന്നു നീ എനിക്ക്..... ?
ഒന്ന്  പറഞ്ഞു തന്നു പോകാമായിരുന്നിലെ നിനക്ക്.....?
ഞാൻ ചോദിച്ചതല്ലെ......


ഇന്ന് ഞാൻ കാണുന്നത് സ്വപ്നങ്ങൾക്കു പിന്നിൽ എന്താണ് നിന്റെ പങ്ക്...... ഒരിക്കൽ നഷ്ട്ടപെട്ടതൊന്നും തിരിച്ച് കിട്ടില്ലെന്നുള്ള ഓര്മപെടുത്താലോ...?
എന്നാൽ അത് ഉൾകൊള്ളാൻ എനിക്കിനിയും സമയം വേണ്ടിവന്നേക്കും..........ചിലപ്പോൾ മനസ്സിലായിലെന്നും വരാം.......


നാളെ എൻ്റെ ജീവിതത്തിലേക്ക് മറ്റൊരാൾ കടന്നുവന്നേക്കാം.....പക്ഷെ എന്റെ ഉള്ളിൽ നീ എഴുതിയ ആ അക്ഷരങ്ങൾ ഇനി മായില്ല..... 
മരുന്നുകളിലാത്ത ഒരു വേദനയായ് എൻ്റെ ഉള്ളിൽ കിടന്ന് കുത്തിവിങ്ങും.......
അതിന് കൂട്ടായ് ആ സ്വപ്നവും............

Tuesday 15 August 2017

സ്നേഹപൂർവ്വം ജിജിത

......................എനിക്ക് ഇന്നും ഓർമ്മയുണ്ട് ആ ദിവസം... നീ  മറന്നു പോയോ ???

                             അന്ന് എന്തുകൊണ്ടും നല്ലൊരു ദിവസം ആയിരുന്നു... കോളേജിൽ ആദ്യമായി സെമിനാർ എടുക്കേണ്ട ദിവസം ...അതും മലയാളം..... എടുക്കാതെ മറ്റൊരു  നിവർത്തിയും ഇല്ല... ഞാൻ ആണെങ്കിൽ ഒന്നും നോക്കിയതും  ഇല്ല....ഒരു  5 മിനിറ്റ് നേരത്തെ ഒരു വായന... റോസ് മേരി ടീച്ചർ  വന്ന്  ആദ്യം  വിളിച്ചതോ എൻ്റെ റോൾ നമ്പർ ..... എന്തും വരട്ടേന്ന് വെച്ച് പോയി സെമിനാർ എടുത്തു ..... മലയാളസാവഹിത്യത്തിലെ ഭാഷ ഉല്പത്തി ആയിരുന്നു വിഷയം....ക്ലാസ് നല്ല ഭംഗി ആയി തന്നെ എടുത്തു.... ബെല്ലടിച്ചപ്പോ ഒരു കണ്ണട വെച്ച ഉയരം കുറഞ്ഞ ഒരു പെണ്കുട്ടി  വന്നു  പറഞ്ഞു ......." ഞാനാണ്  ജിജിത " ഞാൻ  ആദ്യമായാണ്   അവളെ കാണുന്നതു.... അതിനു മുൻപേ ഫേസ്ബുക്കിൽ ഒന്ന് രണ്ട് തവണ ചാറ്റ് ചെയ്തിട്ടേ ഉള്ളു ........ അങ്ങനെ ഞങ്ങൾ നേരിട്ട് കണ്ടു ... എന്നാൽ അന്ന് ആ ദിവസത്തിന്റെ വില മനസിലായില്ലെങ്കിലും പിനീട്  അറിഞ്ഞു... അതെനിക്ക്  ഏറ്റവും പ്രിയപ്പെട്ടതായിരുന്നു എന്ന് ..............

                             ഉണ്ടാകണ്ണായിരുന്നു  അവൾക്ക്....ഉയരം കുറവാ... അടുത്തുകണ്ട ആളൊരു പാവമാണെന്നേ പറയു.. എന്നാൽ വാശികാരിയായിരുന്നു....തനിക്ക് കിട്ടുമെന്ന്  ഉറപ്പുളത്തിനു മാത്രമേ വാശിയൊള്ളു.... അതിപ്പോ  അത്ര വലിയ തെറ്റല്ലല്ലോ......വായിക്കാനും എഴുതാനും ഇഷ്ട്ടമുള്ള  കുട്ടി.... ഒരുപാട് ചിന്തിക്കും... എനിക്ക് ആദ്യമായി സ്നേഹത്തിന്റെ  വില മനസിലാക്കി  തന്നത് അവളായിരുന്നു ....അവളിലൂടെ ഈ ലോകത്തെ നോക്കികണ്ടപ്പോൾ എനിക്ക് തികച്ചും വ്യത്യസ്തമായി തോന്നി.... എന്തിനും അവളുടേതായ  അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.... വീക്ഷണം ഉണ്ടായിരുന്നു....താരതമ്യങ്ങൾ ഉണ്ടായിരുന്നു .......പ്രണയത്തിനുപോലും....! എന്തിനും ഉത്തരങ്ങൾ ഉണ്ടായിരുന്നു.... അറിയാത്തത് അറിയില്ലെന്ന് തന്നെ പറഞ്ഞിരുന്നു...... അവളിലൂടെ ഞൻ എല്ലാം പഠിച്ചു ....സ്നേഹബന്ധങ്ങളുടെ വില മനസിലാക്കി.... വിഷമിക്കുന്നവരുടെ വേദന മനസിലാക്കി......ദേഷ്യത്തെ അടക്കി നിർത്താൻ....ചെറിയ നൊമ്പരങ്ങളിൽ വിഷമിക്കാതിരിക്കാൻ..... വിഘ്നങ്ങളെ വാശിയോടെ മറികടക്കാൻ...... ജീവിതസാഹചര്യങ്ങളെ മറ്റൊരു കോണിൽ നിന്ന് നോക്കികാണാൻ....അങ്ങനെ എല്ലാം അവൾ എന്നെ പഠിപ്പിച്ചു..... 
                           
                              ആദ്യം എൻ്റെ സഹപാഠിയായി...പിന്നെ കൂട്ടുകാരിയായി.....പിന്നീട് എന്റെ പ്രണയിനിയായി..... ശെരിയാണ് നിന്നെ ഞാൻ സ്നേഹിച്ചിരുന്നു.....നീ എന്നെയും.....
                         
                               അച്ഛന്റെയും അമ്മയുടെയും  കൂടപ്പിറപ്പിന്റെയും സ്നേഹം ഒരാളിലേക്ക് കേന്ദ്രികരിക്കുന്ന ഒരു കൺകട്ടയിരുന്നു പ്രണയം...... ചുറ്റുമുള്ളതിനെ മറ്റൊരാളുടെ കണ്ണിൽ കൂടി നോക്കിക്കാണുന്ന മാന്ത്രികത.....അതായിരുന്നു അവളുടെ കാഴ്ചപാടിലെ പ്രണയം....പക്ഷെ ആ സ്നേഹം ഞാൻ ഒരുപാട് അനുഭവിച്ചു.....

                             അവളുടെ അച്ഛനെ അവൾക്കൊരുപാട് ഇഷ്ട്ടമായിരുന്നു...അച്ഛൻ കഴിഞ്ഞേ അവൾക് വേറെ ആരും ഉള്ളു....... അവളിലൂടെ ആ അച്ഛനെ ഞാനും സ്നേഹിച്ചു... അച്ഛനെ മാത്രമല്ല ആ കുടുംബത്തെ മുഴുവൻ.....അതുപോലെ അവൾക്കും....എന്റെ അമ്മയെ ഒരുപാട് ഇഷ്ട്ടമായിരുന്നു.....ഒരു ദിവസം ഒരു സംഭവം ഉണ്ടായി......
                             ഞങ്ങൾ സ്നേഹത്തിലാവുന്നതിന്ന് മുൻപേ എന്തോ കാര്യത്തിന് ഞങ്ങൾ പിണങ്ങി..... അവൾ എന്നെ വിളിക്കാൻ നോക്കിയപ്പോ എന്തോ  എന്നെ കിട്ടിയില്ല..... വിഷമം കൊണ്ടോ എന്തോ അവൾ എന്റെ വീട്ടിലേക്ക് വിളിച്ചു...ഫോൺ എടുത്തത് അമ്മയും....... അവർ സംസാരിച്ചു....ഞാനും.... കുറച്ച്  കഴിഞ്ഞ് 'അമ്മ വന്നു പറഞ്ഞു "നല്ല ശബ്ദം...നല്ല കുട്ടിയാണെന്ന് " ഞങ്ങൾ രണ്ടാൾക്കും ഒരുപാട് സന്തോഷമായി...... എല്ലാവരുടെയും സമ്മതത്തോടെ എനിക്കവളെ സ്വന്തമാകാം എന്നുള്ള വിശ്വാസം കൂടിവന്നതേ ഉള്ളു.........

                            ഒരു ജീവിതം മുഴുവൻ ഞങ്ങൾ സ്വപ്നം കാണുകയായിരുന്നു......സ്വന്തമായൊരു വീട്.... ആരും കണ്ടാൽ കൊതിക്കുന്ന ഒന്ന്.... അവിടെ ഞങ്ങൾ...ഞങ്ങളുടെ കുടുംബം...കൂടപ്പിറപ്പുകൾ..... എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ഒരു കുടുംബം..... സ്വപ്നങ്ങളിൽ അവളുടെ അഭിപ്രായങ്ങൾ വലുതായിരുന്നു..... സ്വന്തമായി വായിക്കാൻ വേണ്ടി ഒരു മുറി.....ഒരു ചുമർ നിറയെ ഞങ്ങളുടെ ഫ്രെയിം ചെയ്ത ചിത്രങ്ങൾ..... വീട്ടിൽ എപ്പോഴും  ശബ്ദമുണ്ടാക്കുന്ന മണികൾ.... മനസ്സ് നോവുമ്പോൾ ചെന്നിരിക്കാൻ ഒരു ബാൽക്കണി.... എനിക്ക് വേണ്ടി പാചകം പഠിച്ചുവെന്ന് അവൾ ഇടക്ക് പറയും.....എല്ലാം കേട്ട്...മനസ്സിൽ കണക്കു കൂട്ടുകയായിരുന്നു ഞാൻ... എന്റെ കൂടെയുള്ള ജീവിതത്തിൽ വേദനിപ്പിക്കില്ല ഞാൻ..... എന്നും നിന്റെ മുഖത്തെ ചിരി ഞാൻ നിലനിർത്തും....ആ മുഖം വാടിപ്പോവാൻ അനുവദിക്കില്ല......പൊന്നുപോലെ നോക്കിക്കോളാം....വാക്ക് .......ഒരുപാട് സന്തോഷം.....

                          പക്ഷെ എല്ലാ സന്തോഷങ്ങൾക്കും ഒരു അവസാനം ഉണ്ടെന്നുള്ള കാര്യം ഞങ്ങൾ അറിയാതെ പോയി..... എല്ലാം കൈവിട്ട്പോയ നിമിഷം...... ജീവിതത്തിലെ വലിയ തീരുമാനം എടുക്കേണ്ട സമയം.... സ്വന്തം സ്നേഹം വേണോ ? അതോ വളർത്തി വലുതാക്കിയ കുടുംബം വേണോ ?  അപ്പോഴും തീരുമാനം അവൾക്ക് വിട്ടു......തീരുമാനം എന്താണെന്ന് എനിക്ക് നിശ്‌ചയം ഉണ്ടായിരുന്നു .....എങ്കിൽ പോലും......!

                          എല്ലാം ഉപേക്ഷിക്കാൻ അവൾ മനസ്സുകൊണ്ട് തയ്യാറായി....അതിനോട് പൊരുത്തപെടാതെ എനിക്കും മറ്റു മാർഗം ഇല്ലായിരുന്നു.... ഞങ്ങളെ സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകളെ മുഴുവൻ വിഷമിപ്പിക്കുന്നതിന് പകരം... ആ വേദന ഞങ്ങൾ തന്നെ ഉള്ളിൽ ഒതുക്കുന്നതാണ് നല്ലതെന്ന് തോന്നി... ആ തിരിച്ചറിവാണ് അങ്ങനൊരു തീരുമാനത്തിന് ഞങ്ങളെ പ്രേരിപ്പിച്ചത്......

                         ഹൃദയം മുറിയുന്ന വേദനയോടെ എല്ലാം കണ്ടുനിൽക്കാനെ എനിക്ക് കഴിഞ്ഞോളു,,,,എന്റെയാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നത് മറ്റൊരാളുടെ ആവുന്നത് ഒരു നോക്ക് കാണാനേ കഴിഞ്ഞോളു..... വറ്റാത്ത കണ്ണുകളോടെ ഒരുപാട് നാൾ വേണ്ടിവന്നു എല്ലാം ഒന്ന് തണുത്തുറയാൻ..... സ്വപ്നമേതാ...യാഥാർത്യമേതാ...എന്ന് തിരിച്ചറിയാൻ......... സഹതപിച്ചവർക്ക് ആർക്കും കഴിഞ്ഞില്ല ഇനിയെന്ത് ?. എന്ന് പറഞ്ഞു തരാൻ.... അപ്പോഴും അവൾ എനിക്ക് പറഞ്ഞ് തന്ന വാക്കുകളെ ഉണ്ടായിരുന്നോളു കൂട്ടിന്ന്.....

                         ഇന്ന് ഇതെഴുതുമ്പോഴും എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്... പക്ഷെ ഇന്ന് വിഷമമില്ല.... ഒന്നുമില്ലാത്തിടത്തു  നിന്ന് തുടങ്ങിയ എനിക്ക് മുന്നോട്ടുള്ള വഴിയിൽ വെളിച്ചമായി നിൽക്കാൻ പോന്ന വാക്കുകൾ പറഞ്ഞു തന്നതിന്ന്... പരാജയങ്ങളെ എങ്ങനെ നോക്കിക്കാണണമെന്ന് പഠിപ്പിച്ചതിന്.... നന്ദി... ഒരായിരം നന്ദി.....

                         ഇന്ന് ഒരാള്കൂട്ടത്തിലും ഞാൻ നിന്നെ തിരയുന്നില്ല... എനിക്കറിയാം ഇനി എന്നാണ് നമ്മൾ കണ്ടുമുട്ടുക എന്ന്.... ആ ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്...... നമ്മൾ കണ്ടുമുട്ടുക തന്നെ ചെയ്യും..... !

                          " സ്നേഹിക്കുന്നവരെ കൈവിടാതിരിക്കുക...... അവർക്ക് വേണ്ടി ഒരു രാജ്യമാണ് പണികഴിപ്പിക്കേണ്ടതെങ്കിൽ... മടിക്കാതെ ചെയ്തുനോക്കൂ.... അവസാന നിമിഷം കണ്ണടയുമ്പോളും നിങ്ങൾക്ക് അവരെ കാണാം....."

                       

Sunday 13 August 2017

പ്രണയം




പ്രണയം ...
ഇനിയും അറിയില്ല അതിന്റെ  നിർവച്ചനം എന്താണെന്ന് ....ആരും പറഞ്ഞു തന്നിട്ടും ഇല്ല ...... ചിലപ്പോൾ തോന്നും അർത്ഥസൂന്യമെന്ന് ...ചിലപ്പോൾ തോന്നും പരാജറിയിക്കാനാവാത്ത ശക്തിയാണ് അതിനെന്ന്...'' ഹേ  പ്രണയമേ ആരാണ് നീ...??  നിന്റെ ഭാവം എന്താണ്...
?? ആ കടും ചായക്കോട്ടുകൾ എനിക്കും പറഞ്ഞ് തരാമോ.... നിന്നെ പറ്റി ആരും ഇന്നേവരെ  അറിയിച്ചിട്ടില്ല ചിലപ്പോ സാധ്യമേയകം..... ഷേക്‌സ്‌ഫറും കാളിദാസനും കണ്ടതും നിന്നെ ആവാം... കാലഘട്ടങ്ങൾ മാറി ഇന്ന് ഈ 21 ആം നൂറ്റാണ്ടിൽ നീ എത്തിനിൽക്കുമ്പോൾ നിന്റെ ഭാവങ്ങൾ മാറിയതായി എനിക്ക് തോന്നുന്നു.... ഇന്നത് വിരൽത്തുമ്പിലാണ്.....സ്വപ്‌നങ്ങളുടെ തീവ്രത കുറഞ്ഞു ...... ഹേ പ്രണയമേ...... നിന്റെ ദേഹം മാത്രമേ മാറിയൊള്ളു .. ആത്മാവ് ഇന്നും അതുപോലെ നിലനിൽക്കുന്നു......  നീ ഈ പ്രപഞ്ചത്തിന്റെ അങ്ങേ അറ്റം വരെ ഇനിയും ജീവിക്കും...."

ആ സ്വപ്നം............

ഇന്നലെയും ഞാൻ ഞെട്ടിയുണർന്നു.... ആ സ്വപ്നം... ഇപ്പോഴും എന്നെ വിട്ടുപോകാതെ പിൻതുടരുന്നു..... ഒന്നല്ല ഒരുപാട് തവണ.... എന്നും ഞെട്ടിയുണരുമ്പോ...